സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 120 രൂപ താഴ്ന്ന്‌ 34,880 ആയി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,360 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1751.90 ഡോളര്‍ നിലവാരത്തിലാണ്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,602 നിലാവരത്തിലാണ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാനുള്ള  പ്രധാന കാരണം. 

Content Highlights: gold price shows a decline of rupees 120