Photo:Gettyimages
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് നിലവാരത്തോടടുക്കുന്നു. ബുധനാഴ്ച രാവിലെ വിലയില്‍ 1,040 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ പവന്റെ വില 40,560 രൂപയായി.
ഗ്രാമിന് 130 രൂപ കൂടി 5070 രൂപയുമായി. സമീപകാല ചരിത്രത്തില്‍ ഒരൊറ്റദിവസം ഇത്രയും വര്‍ധനവുണ്ടാകുന്നത് ആദ്യമായാണ്. ഉച്ചയ്ക്കുശേഷം വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന്റെ വില 720 രൂപ കുറഞ്ഞ് 39,840 രൂപ നിലവാരത്തിലായി.
റഷ്യ-യുക്രൈന് സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് രാജ്യത്തെ വിലവര്‍ധനയ്ക്കും കാരണം. രൂപയുടെ മൂല്യമിടിയുന്നതും വില വര്‍ധിക്കാനിടയാക്കി.
ഇതോടെ രാജ്യത്തെ സ്വര്‍ണവില 20മാസത്തെ ഉയര്‍ന്ന നിലവാരത്തോടടുക്കുകയാണ്. 2020 ഓഗസ്റ്റ് എഴിനാണ് സംസ്ഥാനത്ത് എക്കാലത്തെയും ഉയര്‍ന്ന വിലയായ 42,000 രേഖപ്പെടുത്തിയത്.
Also Read
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 1.4ശതമാനം ഉയര്‍ന്ന് 55,190 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായിട്ടുണ്ട്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 54 ഡോളര്‍ വര്‍ധിച്ച് 2,053.13 നിലവാരത്തിലെത്തി.
Content Highlights: Gold price jumps to rs 40,560
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..