സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4400 ആയി. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസവും വിലയിൽ ഇടിവുണ്ടായി.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1793 ഡോളര്‍ ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,944 നിലവാരത്തിലാണ്.

Content Highlights: gold price in kerala shows loss