സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ചതിന് ശേഷമാണ് വില കൂടുന്നത്. പവന് 200 രൂപ കൂടി 35,000 ആയി. ഗ്രാമിന് 25 രൂപ കൂടി 4375 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1758.60 ഡോളര്‍ നിലവാരത്തിലാണ്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,286 ആയി. ഡോളര്‍ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.2 ശതമാനം താഴ്ച രേഖപ്പെടുത്തിയിരുന്നു. 

Content Highlights: gold price in kerala shows  hike of rupees 200