സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ചൈനയിലെ റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ എവര്‍ഗ്രാന്റെയുടെ കടബാധ്യത ഉയര്‍ത്തിയ ആശങ്കയുടെ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണിത്. 

പവന് 280 രൂപ കൂടി 35,080 ആയി. ഗ്രാമിന് 35 രൂപ കൂടി 4385 ആയി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1776 ആയി ഉയര്‍ന്നു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,603 നിലവാരത്തിലാണ്. വരാനിരിക്കുന്ന യു.എസ് ഫെഡര്‍ റിസര്‍വ് നിരക്കില്‍ മാറ്റം വരുത്തുന്നതിനെ ആശ്രയിച്ചാകും സ്വര്‍ണവിലയുടെ മുന്നോട്ടുള്ള ഗതി നിര്‍ണയിക്കുക.

Content Highlights: gold price in kerala increase by 280 ruppees