സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4320 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1756 ഡോളര്‍ നിലവാരത്തിലാണ്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 45, 984 ആയി താഴ്ന്നു. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിച്ചത്.

Content Highlights: gold price decrease by 120 ruppees