പ്രതീകാത്മകചിത്രം| Photo: AP
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡ് ഭേദിച്ചു. പവന്റെ വില 43,040 രൂപയായി. 42,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം. 5380 രൂപയാണ് ഗ്രാമിന്. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 2,320 രൂപയുടെ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് ഒമ്പതിന് 40,720 രൂപയായിരുന്നു.
യുഎസിലെ സിലിക്കന്‍ വാലി ബാങ്കിനു പിന്നാലെ യൂറോപ്യന്‍ ബാങ്കായ ക്രെഡിറ്റ് സ്വിസ് കൂടി പ്രതിസന്ധിനേരിട്ടതാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഉയരാനിടയാക്കിയത്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ആറാമത്തെ നയയോഗത്തിലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചതും സ്വര്‍ണത്തിന് നേട്ടമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 58,277 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായിട്ടുണ്ട്.
Content Highlights: Gold price at all-time record
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..