സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,774.67 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞമാസം കനത്ത ഇടിവാണ് സ്വർണംനേരിട്ടത്. പലിശ ഉയർത്തേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനവും ഡോളറിന്റെ ഉയർച്ചയുമാണ് സ്വർണവിലയെ ബാധിച്ചത്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 46,914 രൂപയാണ്. 0.16ശതമാനമാണ് നേട്ടം.