തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന്റെ വില 560 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപയിടിഞ്ഞ് 4550 രൂപയുമായി. 36,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ഡോളർ കരുത്തുനേടിയതും ബോണ്ട് ആദായംവർധിച്ചതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. സ്‌പോട് ഗോൾഡ് വില ഔൺസിന് 0.4ശതമാനം താഴ്ന്ന് 1,862.68 ഡോളറിലെത്തി. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,616 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.