ണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവില വീണ്ടും വർധിച്ചു. പവന്റെ വില 80 രൂപ കൂടി 36,960 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4620 രൂപയുമായി. 

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,907.67 ഡോളർ നിലവാരത്തിലാണ്. നേരിയതോതിൽ കുറവുണ്ടായെങ്കിലും അഞ്ചുമാസത്തെ ഉയർന്നിവലാരത്തിൽതന്നെയാണ് വില. ഈയാഴ്ച തുടക്കത്തിൽ 1,916.40 ഡോളറിലെത്തിയിരുന്നു. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,575 രൂപയാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.