സംസ്ഥാനത്ത് സ്വർണവില വീണ്ടുംതാഴ്ന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 36,560 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4570 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില. 

ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായമാറ്റമില്ല. സ്‌പോട് ഗോൾഡ് വില 1,896 ഡോളർ നിലവാരത്തിലാണ്. ആഗോള സമ്പദ്ഘടന മുന്നേറ്റംപ്രകടിപ്പിച്ചുതടങ്ങിയതും ഡോളർ മുന്നേറിയതുമാണ് സ്വർണവിലയെ പിടിച്ചുനിർത്തിയത്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.25ശതമാനം കുറഞ്ഞ് 48,460 നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.