സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപകുറഞ്ഞ് 4590 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 36,480 രൂപയിൽനിന്ന് 36,880 രൂപയായി കൂടിയിരുന്നു.

ആഗോള വിപണിയിൽ നാലുമാസത്തെ ഉയർന്ന നിലവാരത്തിലെത്തിയശേഷം സ്വർണവിലയിൽ നേരിയതോതിൽ ഇടിവുണ്ടായി. ഔൺസിന് 1,894.88 ഡോളർ ആയി കുറഞ്ഞു. യുഎസ് ഡോളറിന്റെ മുന്നേറ്റവും ബോണ്ട് ആദായത്തിലെ വർധനവുമാണ് വില വർധനവിന് തടയിട്ടത്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയിലും വിലകുറവുണ്ടായി. എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 48,783 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.