ക്ഷയ തൃത്രീയ ദിനത്തിൽ സ്വർണവിലയിൽ വർധന. പവന്റെ വില 120 രൂപകൂടി 35,720 രൂപയായി. ഗ്രാമിന് 15 രൂപകൂടി 4465 രൂപയുമായി. രണ്ടുദിവസം 35,600 നിലവാരത്തിൽ തുടർന്നശേഷമാണ് വില വർധിച്ചത്. 

ആഗോള വിപണിയിൽ സ്വർണവില നേരിയതോതിൽ കുറഞ്ഞു. സ്‌പോട് ഗോൾഡ് വില ഔൺസിന് 1823.34 ഡോറളാണ്‌ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,438 രൂപ നിലവാരത്തിലാണ്.