Photo: Gettyimages
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപകുറഞ്ഞ് 35,840 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപകുറഞ്ഞ് 4480 രൂപയുമായി. 36,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനംകൂടി 1,787.11 ഡോളർ നിലവാരത്തിലെത്തി. ഈയാഴ്ച 0.6ശതമാനമാണ് വിലയിലുണ്ടായ വർധന.
അതിസമ്പന്നരുടെ നികുതി വർധിപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചതോടെ യുഎസിലെ ട്രഷറി ആദായത്തിൽ കുറവുണ്ടായി. ഡോളർ ദുർബലമാകുകകയുംചെയ്തു. ഇക്കാരണങ്ങളാണ് ആഗോള വിപണിയിൽ സ്വർണവില വർധിക്കാനിടയാക്കിയത്.
കഴിഞ്ഞദിവസത്തെ ഇടിവിനുശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിൽ 0.32ശതമാനം വർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,927 രൂപയായി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..