സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്. 34,840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 

ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,728.15 ഡോളർ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായത്തിൽ വീണ്ടും വർധനവുണ്ടായതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്. 

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. പത്ത് ഗ്രാം 24 കാരറ്റ് ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 46,464 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.