സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്. 33,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 

അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 1732 ഡോളർ നിലവാരത്തിലാണ്. 

ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്നുനിൽക്കുന്നതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.