ണ്ടുദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ വ്യാഴാഴ്ച നേരിയ വർധനവുണ്ടായി. സംസ്ഥാനത്ത് പവന്റെ വില 80 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. 

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,734.81 ഡോളർ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതാണ് ആഗോള വിലയിൽ പ്രതിഫലിക്കുന്നത്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,897 രൂപയാണ്.