സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. സ്വർണവില പവന് 120 രൂപകുറഞ്ഞ് 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്റെ വില. 33,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. 

ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതോടെ സ്‌പോട് ഗോൾഡ് വില 0.3ശതമാനം താഴ്ന്ന് ഔൺസിന് 1,733.69 ഡോളറിലുമെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 44,795 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.