സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 33,160 രൂപയിലെത്തി. 4145 രൂപയാണ് ഗ്രാമിന്റെ വില. 33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് വിലയിൽ 9000 രൂപയോളമാണ് കുറഞ്ഞത്. 

യുഎസ് ട്രഷറി ആദായം വർധിച്ചതും ഡോളർ കരുത്താർജിച്ചതുംമൂലം ഈയാഴ്ചയിൽമാത്രം ആഗോള വിപണിയിലെ സ്വർണവിലയിൽ രണ്ടുശതമാനമാണ് ഇടിവുണ്ടായത്. ഔൺസിന് 1,693.79 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിലെ വില.

ദേശീയ വിപണിയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,400 രൂപയിലുമെത്തി. പത്തുമാസത്തെ താഴ്ന്ന നിലവാരമാണിത്.