സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന് 280 രൂപകൂടി 34,440 രൂപയായി. 4305 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച 34,160 രൂപയായിരുന്നു വില. 

ആഗോള വിപണിയയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,749.30 ഡോളറായി ഉയർന്നു. അതേസമയം, കഴിഞ്ഞ 30 ദിവസത്തെ പ്രകടനവുമായി വിലയിരുത്തുമ്പോൾ 5.35ശതമാനം താഴെയാണ് ഇപ്പോഴും വില. 

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റിന്റെ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 45,736 രൂപയായി താഴുകയുംചെയ്തു.