സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപകൂടി 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയിൽ തുടർന്ന വില ചൊവാഴ്ചയാണ് കൂടിയത്.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില നേരിയതോതിൽ ഉയർന്ന് 1,809.57 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് പൂർവസ്ഥിതിയിലായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ സ്‌പോട് ഗോൾഡ് വില 1.5ശതമാനം വർധിച്ചിരുന്നു. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,947 രൂപ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച രണ്ടുശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. അതേസമയം, വിലതിരച്ചുകയറുന്ന പ്രവണതയാണ് ഇപ്പോൾ പ്രകടമാകുന്നത്.