സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 320 രൂപകുറഞ്ഞ് 37,360 രൂപയിലെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ചയിലെ 37,680 രൂപയില്‍നിന്നാണ് ഇത്രയും കുറവുണ്ടായത്.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,875.61 ഡോളര്‍ നിലവാരത്തിലാണ്. ആഗോളതലത്തില്‍ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റവും യുഎസിലെ സാമ്പത്തിക പാക്കേജുമാണ് വിലയെ സ്വാധീനിച്ചത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 50,067രൂപയാണ്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി 50,000-50,500 രൂപ നിലവാരത്തിലാണ് വിലയിലെ ചാഞ്ചാട്ടം.