സംസ്ഥാനത്ത് തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാത തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച വര്‍ധനയുണ്ടായി. പവന് 320 രൂപകൂടി 37,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപകൂടി 4710 രൂപയുമായി. 37,360 രൂപയായിരുന്നു ഡിസംബര്‍ 24മുതല്‍ വില.

യുഎസിലെ ഉത്തേജക പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ടകളെതുടര്‍ന്ന് ഉയര്‍ന്ന സ്‌പോട് ഗോള്‍ഡ് വില ഇപ്പോള്‍ സ്ഥിരതായര്‍ജിച്ചിട്ടുണ്ട്. 

ഔണ്‍സിന് 1,882.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഫെബ്രുവരി ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 50073 നിലവാരത്തിലുമാണ്.