സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. വ്യാഴാഴ്ച പവന് 160 രൂപകൂടി 37,120 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4640 രൂപയുമായി. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് വിലവര്‍ധന. ബുധനാഴ്ച പവന് 36,960 രൂപയായിരുന്നു വില.

ഒരാഴ്ച തുടര്‍ച്ചയായി ഉയര്‍ന്നുന്നിരുന്ന  ആഗോള വിലയില്‍ സ്ഥിരതയാര്‍ജിച്ചിട്ടുണ്ട്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,864.36 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. 

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.35ശതമാനം ഉയര്‍ന്ന് 49,770 രൂപ നിലവാരത്തിലെത്തി.