സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില. വെള്ളിയാഴ്ച പവന് 36,880 രൂപയായിരുന്നു വില. 

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ കുറവുണ്ടായി. ഔണ്‍സിന് 1,838 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.2ശതമാനം താഴ്ന്ന് 49,209 രൂപ നിലവാരത്തിലെത്തി.