സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സ്വര്‍ണത്തിന് വിലകൂടി. ബുധനാഴ്ച പവന് 200 രൂപ കൂടി 36,120 രൂപയായാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 

ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം രണ്ടുശതമാനം വിലവര്‍ധിച്ചശേഷം ഇന്ന് വിലകുറയുകയാണുണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,813.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,499 രൂപയായി താഴുകയും ചെയ്തിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ ശുഭാപ്തി വിശ്വാസമാണ് ആഗോള വിപണിയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.