സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.ശനിയാഴ്ച പവന്റെ വില 160 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്.

37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. നവംബര്‍ ഒമ്പതിന് 38,880 രൂപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നശേഷം പടിപടിയായി വിലകുറയുകയായിരുന്നു.

ആഗോള വിപണിയില്‍ വിലയിടിവ് തുടരുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1870.82 ഡോളര്‍ നിലവാരത്തിലാണ്.