സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,360 രൂപയുടെ ഇടിവാണുണ്ടായത്.

തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. എംസിഎക്‌സില്‍ പത്തുഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,029 രൂപയായി. 

ആഗോള വിപണിയിലും വിലയിടിയുന്ന പ്രവണതയാണ്. സ്‌പോട്ട് ഗോള്‍ഡ് വില 0.2ശതമാനം താഴ്ന്ന് ഔണ്‍സിന് 1,863.21 ഡോളര്‍ നിലവാരത്തിലെത്തി. കോവിഡ് വാക്‌സിന്റെ പുരോഗതിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും ഡോളറിന്റെ സമ്മര്‍ദവുമാണ് സ്വര്‍ണ വില ഇടിയാന്‍ കാരണമായത്.