സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് വീണ്ടും 240 രൂപ കുറഞ്ഞ് 37,600 രൂപ നിലവാരത്തിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ പത്തുദിവസംകൊണ്ട് പവന്റെ വിലയില്‍ 1,280 രൂപയുടെ കുറവാണുണ്ടായത്.

ആഗോള വിപണിയില്‍ വ്യാഴാഴ്ചയും ഇടിവ് തുടര്‍ന്നു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4.31 ഡോളര്‍ കുറഞ്ഞ് 1,867.96 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ ബാധിച്ചത്. 

എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 50,180 രൂപയായി. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുന്നത്.