സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. 

ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുന്നത്. ഔണ്‍സിന് 1,876.85 ഡോളര്‍ നിലവാരത്തിലാണ് സ്‌പോട്ട് ഗോള്‍ഡ് വില. 

ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.43ശതമാനംകുറഞ്ഞ് 50,546 രൂപയിലെത്തി. സമാനമായ വിലയിടിവ് വെള്ളിവിലയിലുമുണ്ടായിട്ടുണ്ട്.