സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. 

4710 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവന്റെ വില 37,480 രൂപയില്‍ തുടര്‍ന്നശേഷമാണ് വിലവര്‍ധന.

ആഗോള വിപണിയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,878.90 ഡോളര്‍ നിലവാരത്തിലാണ്.