Photo: mathrubhumi
ആഗോള വിപണിയില്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. രാഷ്ട്രീയ സംഘര്‍ഷവും മാന്ദ്യഭീതിയും സുരക്ഷിത ആസ്തി എന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ ഡിമാന്റ് ആദ്യ പാദത്തില്‍ ജ്വലിപ്പിച്ചു. എങ്കിലും ഡോളര്‍ കരുത്താര്‍ജിച്ചത് ബാങ്കിയുള്ള ഒമ്പതുമാസവും സ്വര്‍ണത്തിന് തിരിച്ചടിയായി.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റ കുത്തനെയുള്ള പലിശ നിരക്കു വര്‍ധന യുഎസ് ഡോളര്‍ നേട്ടമാക്കി. പലിശ രഹിത ആസ്തിയായ സ്വര്‍ണത്തിന് തിരിച്ചടിയാകുകയുംചെയ്തു. പ്രധാന വിപണിയായ ലണ്ടന്‍ എക്സ്ചേഞ്ചില്‍ ഔണ്‍സിന് 1829.88 ഡോളറായിരുന്ന സ്വര്‍ണ വില റഷ്യ യുക്രെയിനെ ആക്രമിച്ചതോടെ റെക്കാഡു നിരക്കായ ഔണ്‍സിന് 2069.88 ഡോളര്‍ എന്ന നിലയിലേക്കുയര്‍ന്നു. എന്നാല്‍ കുതിക്കുന്ന വിലക്കയറ്റം നേരിടാന്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ സ്വര്‍ണത്തിന്റെ കുതിപ്പ് കുറച്ചുകാലത്തിലൊതുങ്ങി. പോയ വര്ംഷം -2.9 ശതമാനം നഷ്ടത്തോടെയാണ് സ്വര്‍ണക്കമ്പോളം അടച്ചത്.
രാജ്യത്തെ വിലകൂടാന്‍ കാരണം
അന്താരാഷ്ട്ര നിലവാരത്തിനു വിരുദ്ധമായി ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വില 2022ല്‍ 14 ശതമാനം നേട്ടമുണ്ടാക്കി. രൂപയുടെ ദുര്‍ബലാവസ്ഥയും കൂടിയ അഭ്യന്തര ഡിമാന്റുമാണ് രാജ്യത്തെ സ്വര്‍ണ വില വര്‍ധനവിനു കാരണം. അഭ്യന്തര സ്വര്‍ണ വിപണിയില്‍ 10 ഗ്രാമിന് 48050 രൂപയായിരുന്നു വര്‍ഷാരംഭത്തില്‍ സ്വര്‍ണ വില. ആദ്യപാദത്തില്‍ ഇത് 55558 രൂപവരെ ഉയര്‍ന്നു. സെപ്തംബറില്‍ 49000 ത്തിനു താഴേയ്ക്കെത്തിയെങ്കിലും 10 ഗ്രാമിന് 55017 രൂപ എന്ന നിലയിലാണ് വര്‍ഷം അവസാനിപ്പിച്ചത്. പൊതുവേ ഇന്ത്യയിലെ സ്വര്‍ണ വില വിദേശ സൂചികകളുമായി തോളോടു തോള്‍ചേര്‍ന്നു നില്‍ക്കുമായിരുന്നെങ്കിലും രൂപയുടെ വിലയിടിവും വര്‍ധിച്ച അഭ്യന്തര ഡിമാന്റും ഈ കീഴ്വഴക്കത്തിന് മാറ്റംവരുത്തി.
കഴിഞ്ഞവര്‍ഷം യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ത്യന്‍ രൂപ രേഖപ്പെടുത്തിയത്. ഡോളറിന് 83.26 രൂപ. റഷ്യ-യുക്രെയിന് യുദ്ധം, ക്രൂഡോയില്‍ വില വര്‍ധന, കേന്ദ്ര ബാങ്കിന്റെ പണനയം എന്നിവയെല്ലാം രൂപയ്ക്ക് സമ്മര്‍ദ്ദമായി. ഇന്ത്യയില്‍ സ്വര്‍ണം എത്തുന്നത് ഇറക്കുമതിയിലൂടെയായതിനാല് രൂപയുടെ വിലയിടിവ് സ്വര്‍ണത്തിന്റെ വാങ്ങല്‍ വില വലിയതോതില്‍ വര്‍ധിപ്പിച്ചു.
കൂടിയ നികുതിയും വിവാഹ സീസണ് ഡിമാന്റും അഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തി നിര്‍ത്താന്‍ കുറച്ചൊന്നുമല്ല സഹായിച്ചുത്. രണ്ടുവര്‍ഷം മാറ്റിവെച്ച ഉത്സവാഘോഷങ്ങള്‍ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ചപ്പോള്‍ കല്യാണത്തിനും ഉത്സത്തിനും മറ്റുമായി സ്വര്‍ണം വാങ്ങുന്ന ശീലം കുടുംബങ്ങളില്‍ വീണ്ടും തുടങ്ങി. സ്വര്‍ണത്തിന്റെ ഡിമാന്റു കൂട്ടാന്‍ അതും കാരണമായി. ഇന്ത്യയില്‍ ഏതാനും വര്‍ഷങ്ങളായി സ്വര്‍ണം നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നേട്ടം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് സ്വര്‍ണം 90 ശതമാനം നേട്ടമാണുണ്ടാക്കിയത്. 10 ഗ്രാമിന് 6000 രൂപയായിരുന്ന 2003 മുതല്‍ സ്വര്‍ണം 800 ശതമാനം ലാഭമാണു നല്‍കിയത്.
സ്വര്‍ണവില എങ്ങോട്ട്?
മുന്നോട്ടു പോകുന്തോറും സ്വര്‍ണ വില കൂടാനല്ലാതെ കുറയാനിടയില്ല. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍മൂലം ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ അസ്ഥിരതയും പലിശ നിരക്കു വര്‍ധനയില്‍ യുഎസ് ഫെഡ് നല്കാനിടയുള്ള ഇടവേളയും സ്വര്‍ണവില അധികം താഴോട്ടു പോകാതെ താങ്ങിനിര്‍ത്തും. ചൈനയില്‍ കോവിഡുമായി ബന്ധപ്പെട്ട ലോക്ഡൗണുകള്‍ അവസാനിച്ചതും ഇന്ത്യയില്‍ സ്വര്‍ണാഭരണ ഡിമാന്റ് ശക്തമായി തുടരുന്നതും സ്വര്‍ണത്തിന് ഗുണം ചെയ്യും. ശക്തമായ യുഎസ് ഡോളറും, കൂടിയതോതിലുള്ള ബോണ്ട് യീല്‍ഡും, ഓഹരി വിപണിയിലെ സ്ഥിരതയും അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് ദോഷം ചെയ്യാനാണിട.
അതേസമയം, അഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഈ വര്‍ഷം പുതിയ ഉയരങ്ങള്‍ തേടും. എക്കാലത്തേയും ഏറ്റവും ദുര്‍ബലാവസ്ഥയിലുള്ള രൂപ, നിലവിലുള്ള കൂടിയ നികുതിഘടന, ആഭരണ ഡിമാന്റിലുണ്ടായ വര്‍ധന എന്നിവയെല്ലാം ഇന്ത്യക്കാര്‍ അന്തരാഷ്ട്ര വിപണിയിലേതിനേക്കാള്‍ കൂടിയ വിലയ്ക്ക് സ്വര്‍ണം വാങ്ങേണ്ട സ്ഥിതിയിലെത്തിച്ചു. വിലകൂടുമെങ്കിലും ഇടക്കിടെ തിരുത്തലിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഗുണകരമാണ്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Gold on the track: Will volatility continue in 2023?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..