സ്വർണവില എങ്ങോട്ട്: തിളക്കംമങ്ങൽ താൽക്കാലികമോ?


ഹരീഷ് വി.

വിപണിയിൽ കുഴപ്പങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപ ഉപാധിയായി കണക്കാക്കപ്പെടുന്നത് സ്വർണമാണ്. പല ഏഷ്യൻ രാജ്യങ്ങളിലും വൈറസ് വകഭേദം വ്യാപിക്കുന്നതിനാൽ വിശാല ധനകാര്യ വിപണിയിൽ റിസ്‌കെടുക്കാനുള്ള താൽപര്യം കുറച്ചിട്ടുണ്ട്. ഇത് സാമ്പത്തിക മുന്നേറ്റത്തിനു ഭീഷണി സൃഷ്ടിക്കുകയും ചില നിക്ഷേപകരെ സ്വർണം പോലെയുള്ള സുരക്ഷിത ആസ്തികളിലേക്ക് ആകർഷിക്കാനിടയാക്കുകയുംചെയ്യും.

Photo:Gettyimages

സ്വർണവിലയുടെ അളവുകോലാണ് യുഎസ് ഡോളർ. ഡോളർ കരുത്തുകാട്ടുമ്പോൾ സ്വർണത്തിന്റെ ആകർഷണംകുറയും. യുഎസിലെ തൊഴിൽ രംഗം പ്രതീക്ഷിച്ചതിലും മികവ് പ്രകടിപ്പിച്ചതിനാലാണ് ഡോളർ കരുത്തു വീണ്ടെടുത്തത്.

യുഎസ് ഡോളർ കരുത്താർജിച്ചതും യുഎസിൽനിന്നുള്ള ധനകാര്യ കണക്കുകളും ആഗോളതലത്തിൽ ഓഹരികൾ ശക്തിയാർജ്ജിച്ചതും സ്വർണത്തിന്റെ സുരക്ഷിത ലോഹമെന്ന പദവിക്കു മങ്ങലേൽപ്പിച്ചു. യുഎസ് ട്രഷറി ആദായത്തിലുണ്ടായ വർധനവും ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം കാരണം പ്രധാന ഏഷ്യൻ രാജ്യങ്ങളിൽനിന്നു ഡിമാന്റ് കുറയുമെന്ന ആശങ്കയും സ്വർണത്തിന്റെ നിറംമങ്ങലിനു കാരണമായിട്ടുണ്ട്.

നിക്ഷേപകർക്ക് യുഎസ് സമ്പദ് വ്യവസ്ഥയിലും ഡോളറിലും വിശ്വാസം വർധിച്ചതോടെ സ്വർണംപോലുള്ള സുരക്ഷിത നിക്ഷേപങ്ങൾക്ക് ആവശ്യം കുറഞ്ഞു. യുഎസ് സാമ്പത്തിക ഉൽപാദനം 7 ശതമാനം വളരുമെന്നാണ് അന്തർദേശീയ നാണ്യനിധിയുടെ കണക്ക്. 1984 നുശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണിത്.

യുഎസിൽ തൊഴിലിന്റെ എണ്ണംകൂടിയതോടെ ഈ മാസം സ്വർണത്തിന്റെ ലണ്ടൻ സ്പോട് വില 5 മസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഓഗസ്റ്റ് ആദ്യവാരം 8 ശതമാനത്തിന്റെ നഷ്ടമുണ്ടായെങ്കിലും പിന്നീട് ചെറുതായി വീണ്ടെടുപ്പുനടത്തി. ആഭ്യന്തര വിപണിയിലും സ്വർണ വിലയിലെ കുതിപ്പു കുറഞ്ഞിട്ടുണ്ട്. എന്നാൽ രൂപയുടെ മൂല്യ ശോഷണവും സീസണിലെ ഡിമാന്റും ഇതിന്റെ ആഴംകുറച്ചു.

ജൂലൈയിൽ യുഎസിലെ തൊഴിൽ ദാതാക്കൾ 9,43,000 പുതിയ തൊഴിലുകളാണ് സൃഷ്ടിച്ചത്. ഇതോടെ തൊഴിലില്ലായ്മാനിരക്ക് 5.4 ശതമാനത്തിലേക്കുതാഴ്ന്നു. കോവിഡ് 19ന്റെ വിപരീത ഫലങ്ങളിൽനിന്ന് സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ സൂചനകളാണിതെല്ലാം. വാക്സിൻ വ്യാപകമായത് കൂടുതൽ തൊഴിലാളികളുടെ സാന്നിധ്യം ഉറപ്പാക്കുകയും ബിസിനസ് മേഖലയിൽ ഊർജ്ജം പകരുകയും ചെയ്തു.

കണക്കുകളനുസരിച്ച് മെയ് മാസംമാത്രം 9.2 ദശലക്ഷം പുതിയ തൊഴിലവസരങ്ങളാണു സൃഷ്ടിക്കപ്പെട്ടത്. അതേസമയം തൊഴിലവസരങ്ങളിലെ കുതിപ്പും സാമ്പത്തിക വികസനത്തിലെ വർധിച്ച പ്രതീക്ഷയും യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ വൻസാമ്പത്തിക ഉത്തേജക പദ്ധതിയിൽ മാറ്റംവരുത്തുമെന്ന ഉൽക്കണ്ഠയ്ക്കിടയാക്കിയിട്ടുണ്ട്. പണ നയത്തിലുണ്ടാകാവുന്നമാറ്റം സ്വർണ വിലയിൽ ശക്തമായി പ്രതിഫലിക്കും.

ധനകാര്യനയങ്ങൾ കർശനമാക്കുന്നത് സ്വർണവിലയിൽ പ്രകടമാകാറുണ്ട്. മറിച്ച് സ്വർണ വിലയിലെ വ്യതിയാനം ധനനയങ്ങളേയും ബാധിക്കും.
ഓഹരികളിലുണ്ടായ കുതിപ്പും സ്വർണവിലയെ ബാധിച്ചു. ആഗോള ഓഹരി സൂചികകളിലധികവും റിക്കാർഡുയരത്തിലോ പലവർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലോ ആണ്. യുഎസ് സെനറ്റ് ഒരുട്രില്യൺ ഡോളറിന്റെ അടിസ്ഥാന വികസന പാക്കേജ് പ്രഖ്യാപിച്ചതോടെ ഡൗജോൺസ്, എസ് ആന്റ് പി 500 സൂചികകൾ സർവകാല ഉയരത്തിലെത്തി. രാജ്യത്തും ഓഹരി സൂചികകൾ ഈ വാരം റിക്കാർഡുയരത്തിലെത്തിയിട്ടുണ്ട്.

വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസന പാക്കേജ് യുഎസ് സെനറ്റ് പാസാക്കിയതോടെ യുഎസ് ട്രഷറി യീൽഡ് ജൂലായ് പകുതിക്കു ശേഷമുള്ള ഏറ്റവുംവലിയ ഉയരത്തിലെത്തി. ബോണ്ട് യീൽഡ് വർധിക്കുന്നത് പലിശ രഹിത ആസ്തികൾ കൈവശം വയ്ക്കുന്നതിലെ അവസരചെലവ് വർധിപ്പിക്കുമെന്നതിനാൽ സ്വർണത്തിന്റെ ആകർഷണം കുറയ്ക്കാറുണ്ട്.

വിപണിയിൽ കുഴപ്പങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപ ഉപാധിയായി കണക്കാക്കപ്പെടുന്നത് സ്വർണമാണ്. പല ഏഷ്യൻ രാജ്യങ്ങളിലും വൈറസ് വകഭേദം വ്യാപിക്കുന്നതിനാൽ വിശാല ധനകാര്യ വിപണിയിൽ റിസ്‌കെടുക്കാനുള്ള താൽപര്യം കുറച്ചിട്ടുണ്ട്. ഇത് സാമ്പത്തിക മുന്നേറ്റത്തിനു ഭീഷണി സൃഷ്ടിക്കുകയും ചില നിക്ഷേപകരെ സ്വർണം പോലെയുള്ള സുരക്ഷിത ആസ്തികളിലേക്ക് ആകർഷിക്കാനിടയാക്കുകയുംചെയ്യും.

നിലവിലെ ഗതിവിഗതികൾ സ്വർണത്തിന്റെ ഹൃസ്വകാല ചലനങ്ങളെ സ്വാധീനിക്കും. യീൽഡ്, പണനയം, സാമ്പത്തിക വളർച്ചാ സാധ്യതകൾ എന്നീ ഘടകങ്ങൾക്കനുസരിച്ചായിരിക്കും വിലകൾ നിർണയിക്കപ്പെടുക. ബോണ്ട് യീൽഡ് വർധിക്കുന്നത് സ്വർണത്തിന് പ്രതികൂലമാണ്. അത് അവസര ചിലവ് വർധിപ്പിക്കുന്നു എന്നതാണ് കാരണം. യുഎസ് കേന്ദ്ര ബാങ്കിന്റെ നയപരമായ നടപടികളും യുഎസ് തൊഴിലുകളെ നേരിട്ടു ബാധിക്കും. യുഎസ് ഡോളർ ശക്തിയാർജ്ജിക്കുന്നത് മറ്റുകറൻസികൾ സൂക്ഷിക്കുന്നവരെ സംബന്ധിച്ചേടത്തോളം സ്വർണ വില വർധിപ്പിക്കും. ഇത് തിരിച്ചും സംഭവിക്കാം. എന്നാൽ രൂപയുടെ മൂല്യത്തകർച്ച കാരണം ഇന്ത്യൻ വിപണിയിൽ വൻതോതിലുള്ള ഇടിവ് പ്രതീക്ഷിക്കുന്നില്ല.

(ജിയോജിത് ഫിനാന്ഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented