
Phtoto: Gettyimages
കൊച്ചി- ഇന്ത്യന്‍ സംസ്കരണ ശാലകളില്‍ നിന്നുള്ള സ്വര്‍ണ്ണ, വെള്ളിക്കട്ടികള്‍ വിതരണത്തിനായി സ്വീകരിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ വിവിധോല്‍പന്ന വിനിമയ കേന്ദ്രമായ എംസിഎക്സ് തീരുമാനിച്ചു. റെഗുലേറ്ററി അതോറിറ്റിയുടെ അന്തിമ അനുമതിക്കു വിധേയമായിട്ടായിരിക്കും ഇതു പ്രാവര്‍ത്തികമാക്കുക.
ലണ്ടനില്‍ നിന്നും ഗള്‍ഫില്‍ നിന്നും ഉള്ള സ്വര്‍ണ്ണ, വെള്ളിക്കട്ടികളാണ് ഇപ്പോള്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. പുതിയ തീരുമാനത്തോടെ ഇന്ത്യയില്‍ കൂടുതല്‍ ആവശ്യക്കാര്‍ക്ക് യഥാസമയം ഇവ എത്തിക്കാന്‍ കഴിയും. ലണ്ടന്‍ ബുള്ള്യന്‍ മാര്‍ക്കറ്റ് അസോസിയേഷന്റേയും എമിറേറ്റ്സ് ഗോള്‍ഡ് ബാര്സിന്റേയും നിശ്ചിത നിലവാര അളവുകോലുകള്‍ക്കനുസൃതമായി ക്രമ നമ്പറോടു കൂടിയ സ്വര്‍ണ്ണ, വെള്ളിക്കട്ടികളായിരിക്കും ഇങ്ങനെ വിതരണം ചെയ്യുകയെന്ന് എംസിഎക്സ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഈ വര്‍ഷം ജനുവരി 23 നു തന്നെ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രമുഖ സംസ്കരണ ശാലകള്‍ക്ക് എംസിഎക്സ് എഴുതിയിരുന്നു. എസിഎക്സിന്റെ ഉല്പന്ന വിതരണ പട്ടികയില്‍ ഇടം പിടിക്കുന്നതോടെ ബാങ്ക് ഗാരണ്ടി, സ്ഥിരനിക്ഷേപം, ആള്‍ജാമ്യം തുടങ്ങി രേഖകള്‍ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കണം.
രാജ്യത്തെ ഉല്പന്ന ഓഹരി ഇടപാടുകളില്‍ 93.40 ശതമാനവും എംസിഎക്സ് മുഖേനയാണു നടക്കുന്നത്. ഇപ്പോള്‍ സ്വര്‍ണ്ണ ഓഹരികളില്‍ 99.01 ശതമാനവും വെള്ളി ഓഹരികളില്‍ 99.07 ശതമാനവും എംസിഎക്സ് മുഖേന വിനിമയം ചെയ്യപ്പെടുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..