ആഗോള ഊർജ്ജ പ്രതിസന്ധി ഉടനെതീരില്ല: സർക്കാരുകളുടെ ഇടപെടൽ അനിവാര്യം


ഹരീഷ് വി.

സപ്ളെ-ഡിമാന്റ് സന്തുലനം ഉറപ്പാക്കുന്നതിന് ഉതകുന്നവിധ ഉൽപാദനം വർധിപ്പിക്കാൻ ഇനിയും സമയമെടുക്കും. ആസന്നമായ ശിശിരകാലം കമ്മി രൂക്ഷമാക്കിയേക്കും. എന്നാൽ ദീർഘകാലത്തേക്ക് ഈസാഹചര്യം തുടരാനിടയില്ല. കൂടിയ ഊർജ്ജവില സമ്പദ് വ്യവസ്ഥകളെ ബാധിക്കുന്നതിനാൽ സർക്കാരുകൾ ഇടപെടുക തന്നെചെയ്യും.

Photo: Gettyimages

പ്പോഴുള്ള ജൈവഇന്ധന പ്രതിസന്ധി ഇന്ധനവിലകളിൽ പെട്ടെന്നുണ്ടാക്കിയ കുതിപ്പ് ആഗോള തലത്തിൽ വ്യവസായരംഗത്തും സാമ്പത്തിക മേഖലയിലും നടക്കമുണ്ടാക്കി. അസംസ്‌കൃത എണ്ണയുടെ ഏഷ്യൻ സൂചികയായ ബ്രെന്റ് ഒരുവർഷത്തിനിടെ ഇരട്ടിയിലേറെയായി വർധിച്ചു. ഇതേകാലയളവിൽ പ്രകൃതിവാതകവില മൂന്നിരട്ടിയായി. വിദേശവിപണികളിലെ കർക്കരിവിലയിലും ഇതേപ്രവണതയാണ് ദൃശ്യമാകുന്നത്.

ഊർജ്ജ പ്രതിസന്ധി കാരണം ചൈനയിൽ നിർമ്മാണ, വ്യവസായ മേഖലകൾ ഗുരുതര പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കയാണ്. വൈദ്യുതി ലഭിക്കാത്തതിനാൽ നിരവധി ഫാക്ടറികൾ അടച്ചിടുകയോ താൽക്കാലികമായി പ്രവർത്തനം നിർത്തുകയോ ചെയ്തു. ആവശ്യത്തിന് കൽക്കരി ലഭ്യമാകാത്തതും കാർബൺ പുറംതള്ളൽ കുറയ്ക്കുന്നതിനുള്ള സർക്കാരിന്റെ കർശനനിയമങ്ങളുമാണ് ഇപ്പോഴത്തെ അനിശ്ചിതാവസ്ഥക്കുകാരണം.

യുകെയിൽ അനേകം പമ്പുകൾ അടഞ്ഞുകിടക്കുകയാണ്. വാഹനം ഉപയോഗിക്കുന്നവർക്ക് എണ്ണ ലഭിക്കുന്നില്ല. ആവശ്യത്തിന് ട്രക്ക് ഡ്രൈവർമാരില്ലാത്തതും വിതരണതടസമുണ്ടാക്കിയിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് നാടുകളിലേക്കുമടങ്ങിയ യൂറോപ്യൻ ഡ്രൈവർമാരിലധികവും തിരിച്ചെത്തിയിട്ടില്ല. ബ്രെക്സിറ്റിനുശേഷം കർശനമാക്കിയ ഇമിഗ്രേഷൻ നിയമങ്ങളാണ് ഇവരുടെ മടങ്ങിവരവുവൈകിപ്പിക്കുന്നത്.

ഇന്ത്യയിലെ താപവൈദ്യുതി നിലയങ്ങളും പ്രതിസന്ധി അഭിമുഖീകരിക്കയാണ്. രാജ്യത്തെ നിലയങ്ങളിൽ 70 ശതമാനത്തോളം കർക്കരി ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഇറക്കുമതിയെയാണ് അവർ അധികവും ആശ്രയിക്കുന്നത്. വിദേശ നാടുകളിൽ കൽക്കരി വിലവർധിച്ചതോടെ ഇന്ത്യയിലെ ഖനികളെ ആശ്രയിക്കാൻ പവർ പ്ളാന്റുകൾ നിർബന്ധിതമായി. ഇതുംപ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

കുതിക്കുന്ന ഡിമാന്റ് നേരിടാൻ ഇപ്പോൾ ജൈവ ഇന്ധനം മതിയാകാത്ത അവസ്ഥയുണ്ട്. ലോകം മഹാമാരിയിൽനിന്ന് ക്രമേണ മുക്തിനേടിയതോടെ ആഗോള തലത്തിൽ ഇന്ധന ഡിമാന്റ് കുതിച്ചുയർന്നിരിക്കയാണ്. കോവിഡ് പ്രതിസന്ധിയിൽനിന്ന് പൂർണമായും മോചനംനേടാത്തതും പുതിയ നിക്ഷേപം കുറഞ്ഞതുംമൂലം ഡിമാന്റിനനുസരിച്ച് ഉൽപാദനം വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

പലരാജ്യങ്ങളും പരമ്പാരഗത ഊർജ്ജ ഉൽപാദനത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും പുനരുൽപാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസുകൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തിട്ടുണ്ട്. ഊർജ്ജ ഉൽപാദനത്തിന് കൽക്കരി ഉപയോഗിക്കുന്നതിൽ കർശനനിയന്ത്രണം ഏർപ്പെടുത്തിയ ചൈന 2030ഓടെ കാർബൺ പുറന്തള്ളൽ കാര്യമായി കുറയ്ക്കാൻ പ്രതിജ്ഞാബദ്ധമാണ്. പരമ്പാരഗത ഊർജ്ജ സ്രോതസുകൾ ഉപേക്ഷിക്കാനുള്ള പദ്ധതികൾ യുകെയും പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്നിനായി കാറ്റിൽനിന്നുള്ള ഊർജ്ജം ഉപയോഗിക്കാനാണുദ്ദേശിക്കുന്നത്. ജൈവ ഇന്ധന ഉൽപാദനരംഗത്തെ പുതിയ പദ്ധതികൾക്ക് പണംമുടക്കാനോ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താനോ ഉൽപാദകർ മടിക്കുന്നതും ഉൽപാദനത്തെ ബാധിക്കുന്നുണ്ട്.

ആഗോള എണ്ണവില കൂടിയ നിലയിലാണ്. യുഎസിന്റെ ഡബ്ള്യുടിഐ സൂചിക 64 ശതമാനത്തിലേറെ കുതിപ്പോടെ ഏഴുവർഷത്തെ ഏറ്റവുംകൂടിയ വിലയാണ് രേഖപ്പെടുത്തിയത്. ഏഷ്യൻ സൂചികയായ ബ്രെന്റ് മൂന്നുവർഷത്തെ കൂടിയ ഉയരത്തിൽ നിൽക്കുന്നു. കൊടുങ്കാറ്റുകളും മറ്റുംകാരണം യുഎസ് ഷേൽ എണ്ണയുടെ ഉൽപാദനത്തിൽവന്ന കുറവും ഒപെക് രാജ്യങ്ങൾക്ക് ഉൽപാദന ലക്ഷ്യം കൈവരിക്കാൻ സാധിക്കാതെപോയതും എണ്ണവിലയെ ബാധിച്ചു.

കഴിഞ്ഞ 12 മാസത്തിനിടെ പ്രകൃതിവാതക വില മൂന്നിരട്ടിയായി വർധിച്ചു. ഖനനം കുറച്ചതും വ്യവസായത്തിലുടനീളം പരമാവധി നിക്ഷേപിക്കപ്പെട്ടതും ആഗോള തലത്തിൽ പ്രകൃതിവാതകത്തിന് കടുത്തക്ഷാമമുണ്ടാക്കി. യുഎസിലെ മോശം കാലാവസ്ഥയും യൂറോപ്പിലും ചൈനയിലുംനിന്നുള്ള ഡിമാന്റു വർധിച്ചതുമാണ് വിലയിലെ കുതിപ്പിനു തുടക്കമിട്ടത്. ഉൽപാദനത്തിലേറെ ഉപഭോഗത്തിൽ പെട്ടെന്നുണ്ടായ വർധന ഇപ്പോൾ വിലകളിൽ വലിയ കുതിപ്പിനു കാരണമായിട്ടുണ്ട്.

കൽക്കരി വിലയും റെക്കാർഡുയരത്തിലാണ്. കൽക്കരിയുടെ ആഗോള സൂചികയായ ഓസ്ട്രേലിയയിലെ ന്യൂകാസിൽ തെർമൽ കോൾ 2019 അവസാനത്തിനുശേഷം മൂന്നിരട്ടിയിലേറെ വർധിച്ചു. ഇപ്പോഴത്തെ ആഗോള ഉൽപാദനം മഹാമാരിക്കു മുമ്പത്തേതിനേക്കാൾ 5 ശതമാനത്തോളം കുറവാണ്. ലോകത്ത് വൈദ്യുതി ഉൽപാദനത്തിൽ 40 ശതമാനത്തോളം ഉപയോഗിക്കപ്പെടുന്ന കൽക്കരിയുടെ ക്ഷാമം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും വൈദ്യുതി ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട് .

ഇപ്പോഴത്തെ ഊർജ്ജപ്രതസന്ധി ഉടനെയൊന്നും അവസാനിക്കാൻ സാധ്യതയില്ല. സപ്ളെ-ഡിമാന്റ് സന്തുലനം ഉറപ്പാക്കുന്നതിന് ഉതകുന്നവിധ ഉൽപാദനം വർധിപ്പിക്കാൻ ഇനിയും സമയമെടുക്കും. ആസന്നമായ ശിശിരകാലം കമ്മി രൂക്ഷമാക്കിയേക്കും. എന്നാൽ ദീർഘകാലത്തേക്ക് ഈസാഹചര്യം തുടരാനിടയില്ല. കാരണം കൂടിയ ഊർജ്ജവില സമ്പദ് വ്യവസ്ഥകളെ ബാധിക്കുന്നതിനാൽ സർക്കാരുകൾ ഇടപെടുക തന്നെചെയ്യും.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented