ആഗോള തലത്തില്‍ ഇടിവ്; ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില കുറയുമോ?  


ഹരീഷ് വി.വിദേശത്തേതിനേക്കാള്‍ കൂടിയ വിലയിലാണ് ഇന്ത്യയില്‍ ഇപ്പോള്‍ സ്വര്‍ണം വില്‍ക്കുന്നത്.

Photo:Gettyimages

ലിശ നിരക്കുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനയും കുതിക്കുന്ന യുഎസ് ഡോളറും ആഗോളതലത്തില്‍ സ്വര്‍ണ വില രണ്ടര വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിച്ചിരിക്കുന്നു.

റഷ്യ-യുക്രെയിന്‍ സംഘര്‍ഷം സ്വര്‍ണ വില റെക്കോഡുയരത്തിലെത്തിച്ചപ്പോള്‍ ലണ്ടന്‍ വിപണിയില്‍ സ്വര്‍ണ വില മാര്‍ച്ചിലെ ഉയരത്തില്‍ നിന്ന് 20 ശതമാനത്തോളം തിരുത്തലിനു വിധേയമായി. എന്നാല്‍ അഭ്യന്തര വിപണിയില്‍ കൂടിയ ഡിമാന്റും ഇന്ത്യന്‍ രൂപയുടെ ഇടിവും കാരണം വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല.കേന്ദ്ര ബാങ്കുകള്‍ പലിശ വര്‍ധിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറഞ്ഞത്. മഹാമാരിയുടെ കാലത്ത് പ്രതികൂലമായി ബാധിച്ച സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഊര്‍ജിതപ്പെടുത്താന്‍ ലോകമെമ്പാടും കേന്ദ്ര ബാങ്കുകള്‍ പലിശ കുറച്ചിരുന്നു. എന്നാല്‍ വര്‍ധിക്കുന്ന വിലക്കയറ്റം നേരിടാന്‍ പലിശ നിരക്കുയര്‍ത്തുന്ന തിരക്കിലാണ് കേന്ദ്ര ബാങ്കുകള്‍. പലിശ നിരക്കുകള്‍ വര്‍ധിക്കുന്നത് പലിശ രഹിത നിക്ഷേപമായ സ്വര്‍ണത്തെ പ്രതികൂലമായി ബാധിച്ചു.

ഡോളറിന്റെ കുതിപ്പ്
രണ്ടു പതിറ്റാണ്ടുകാലത്തെ ഏറ്റവും വലിയ ഉയരത്തിലേക്ക് യുഎസ് ഡോളര്‍ കുതിച്ചതും മഞ്ഞലോഹത്തിന്റെ ആകര്‍ഷണം കുറയാനിടയാക്കി. പലിശ നിരക്കുകളില്‍ ഈയിടെ ഉണ്ടായ വര്‍ധനയും കൂടിയ തോതിലുള്ള പണപ്പെരുപ്പവും യുഎസ് ഡോളറിനെ മാനംമുട്ടെ ഉയര്‍ത്തി.

ഇതര കറന്‍സികളെയപേക്ഷിച്ച് 2021 മുതല്‍ തന്നെ കുതിപ്പിലായിരുന്നു യുഎസ് ഡോളര്‍. എന്നാല്‍ റഷ്യ ഉക്രെയിനെ ആക്രമിച്ചതോടെയാണ് വീണ്ടും പെട്ടെന്നുള്ള കുതിപ്പുണ്ടായത്. ഡോളര്‍ ശക്തിയാര്‍ജിച്ചതോടെ ഡോളറില്‍ നിര്‍ണയിക്കപ്പെടുന്ന സ്വര്‍ണ വില കുറയുകയായിരുന്നു.

അതിശക്തമായ ഡോളര്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിച്ചുവെങ്കിലും അഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയ്ക്ക് അത് കരുത്തേകി. യുഎസ് കേന്ദ്ര ബാങ്കിന്റെ വന്‍ നിരക്കു വര്‍ധനയോടെ കഴിഞ്ഞ വാരം രൂപയുടെ മൂല്യം എക്കാലത്തേയും ഏറ്റവും കുറഞ്ഞ നിരക്കായ 81.25 ലെത്തി. നമ്മുടെ സ്വര്‍ണ ആവശ്യത്തിന്റെ സിംഹ ഭാഗവും ഇറക്കുമതിയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത് എന്നതിനാല്‍ ദുര്‍ബലമായ ഇന്ത്യന്‍ രൂപ ഇറക്കുമതി സ്വര്‍ണത്തിന്റെ വില വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഉത്സവ സീസണ്‍
വരാനിരിക്കുന്ന വിവാഹ, ഉത്സവ സീസണുകള്‍ രാജ്യത്ത് സ്വര്‍ണ വില വര്‍ധിപ്പിക്കുമെന്നാണ് കണക്കു കൂട്ടല്‍. ദസറ, ദീവാളി ഉത്സവങ്ങളോടനുബന്ധിച്ച് സ്വര്‍ണം വാങ്ങുന്നത് ഗുണകരമായാണ് ഒരുവിഭാഗം കരുതുന്നത്. ശിശിരകാലത്ത് വിവാഹ സീസണിലും സ്വര്‍ണാഭരണങ്ങളുടെ ആവശ്യം വര്‍ധിക്കുന്നതോടെ വില കൂടുമെന്നാണ് കണക്കാക്കുന്നത്.

കാലംതെറ്റി വരുന്ന മഴയും വിലക്കയറ്റ ഭീഷണിയും സ്വര്‍ണത്തിന്റെ ഡിമാന്റ് കുറച്ചേക്കുമെന്ന ഭയവും ഇല്ലാതില്ല. രാജ്യത്തെ ഏറ്റവുംവലിയ സ്വര്‍ണ ഉപഭോക്താക്കളായ കര്‍ഷകരുടെ വാങ്ങല്‍ ശേഷി കുറയുന്നതും സ്വര്‍ണത്തെ ദോഷമായി ബാധിക്കും.

നികുതി വര്‍ധന
ഇന്ത്യയില്‍ നടപ്പാക്കിയ നികുതി വര്‍ധനയും ഡിമാന്റിനെ ബാധിക്കാം. നേരത്തേ ആവശ്യം കൂടുകയും ഇറക്കുമതി വര്‍ധിക്കുകയും ചെയ്തപ്പോഴാണ് ഇറക്കുമത് നികുതി വര്‍ധിപ്പിച്ച് വ്യാപാര കമ്മി കുറയ്ക്കാന്‍ രാജ്യം നിര്‍ബന്ധിതമായത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യയില്‍ പ്രതിവര്‍ഷം 800-850 ടണ്‍ സ്വര്‍ണമാണ് വിറ്റഴിക്കപ്പെടുന്നത്. ഇതില്‍ 80 ശതമാനവും ഉപയോഗിക്കപ്പെടുന്നത് ആഭരണ നിര്‍മ്മാണത്തിനാണ്. ശേഷിക്കുന്നവ സ്വര്‍ണ നാണയമായും ഇതര വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.

വിദേശത്തേതിനേക്കാള്‍ കൂടിയ വിലയിലാണ് ഇന്ത്യയില്‍ ഇപ്പോള്‍ സ്വര്‍ണം വില്‍ക്കപ്പെടുന്നത്. രൂപയുടെ മൂല്യശോഷണവും സര്‍ക്കാര്‍ നയങ്ങളും ഡിമാന്റും കാരണം ഓഹരിക്കമ്പോളത്തില്‍ വര്‍ഷത്തിലുടനീളം 55500 രൂപയ്ക്കും 47300 രൂപയ്ക്കും ഇടയിലാണ് വില്‍പന നടന്നത്. കൂടിയ തോതിലുള്ള ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ഈ വര്‍ഷം വിലയില്‍ 4 ശതമാനത്തോളം നേട്ടമുണ്ടാക്കാന്‍ സ്വര്‍ണത്തിനു കഴിഞ്ഞിട്ടുണ്ട്.

വിലയിലെ നീക്കം
വിദേശ വിപണിയില്‍ സ്വര്‍ണം ഒട്ടും ആകര്‍ഷകമായ നിലയിലല്ല. പലിശ നിരക്കുകള്‍ ഇനിയും കൂടുന്ന സ്ഥിതിയും ഡോളറിന്റെ കരുത്തും സ്വര്‍ണത്തിന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്നു. ലണ്ടന്‍ സ്പോട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 1600 ഡോളറാണ്. ഇതിനിയും കുറയുന്നത് ആപല്‍ക്കരമായിരിക്കും. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ഹ്രസ്വകാലയളവില്‍ വിലകളില്‍ കാര്യമായ തിരുത്തലുകളുണ്ടാകാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്റെ നില ഭദ്രമാണ്. ദുര്‍ബ്ബലമായ രൂപയും കൂടിയ ഡിമാന്റിനുള്ള സാധ്യതയും വിലകള്‍ക്ക് മികച്ച പിന്തുണയേകും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: global decline; Will the price of gold fall in the domestic market?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented