Photo: Reuters
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിനാകട്ടെ 22 പൈസയും.
ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 81.06 രൂപയില്‍നിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിനാകട്ടെ 74.85 രൂപയും.
ആഗോള വിപണിയില്‍ അസംസ്‌കൃത വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണമായി പറയുന്നത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ബിഹാറിലെ തിരഞ്ഞെടുപ്പുകാരണം വിലവര്‍ധന ഏറെക്കാലം നിര്‍ത്തിവെച്ചതാണെന്നും ആരോപണമുയര്‍ന്നിരുന്നു.
Fuel prices rise after almost two-month break
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..