ന്യൂഡല്‍ഹി: തുടര്‍ച്ചയായ 13-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിന് 56 പൈസയും ഡീസലിന് 63 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 78.37 രൂപയും ഡീസലിന് 77.06 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. 

കഴിഞ്ഞ 13 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 7.12 രൂപയും ഡീസലിന് 7.35 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതല്‍ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlights: fuel price hike continues 13th day