കൊച്ചി: തുടര്‍ച്ചയായ 16-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 80 കടന്നു. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 79.74 രൂപയും ഡീസലിന് 74.64 രൂപയുമാണ്.  

വിലവര്‍ധന ആരംഭിച്ച 16 ദിവസംകൊണ്ട് പെട്രോളിന് വര്‍ധിച്ചത് 8.35 രൂപയാണ്. ഡീസലിന് 8.99 രൂപയും വര്‍ധിച്ചു. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ജൂണ്‍ ഏഴാം തീയതി മുതലാണ് വില വര്‍ധിച്ചുതുടങ്ങിയത്. 

Content Highlights: Diesel price increased by Rs 8.99 in 16 days; Petrol prices crossed Rs. 80