പെട്രോള്‍ വിലയില്‍ മാറ്റമില്ല; ഡീസലിന് വിലകൂടുന്നു


ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ജൂണ്‍ ഒമ്പതിനാണ് ദിനംപ്രതിയുള്ള വിലവര്‍ധന വീണ്ടും നടപ്പാക്കാന്‍തുടങ്ങിയത്. അന്നുമുതല്‍ ഇതുവരെ പെട്രോളിന് 9.17 രൂപയും ഡീസലിന് 11.55 രൂപയുമാണ് വര്‍ധിപ്പിച്ചത്.

ന്യൂഡല്‍ഹി: രണ്ടാഴ്ചയായി പെട്രോളിന് കൂട്ടിയില്ലെങ്കിലും ഡീസലിന് വിലവര്‍ധന തുടരുന്നു. ഡല്‍ഹിയില്‍ ഞായറാഴ്ച ലിറ്ററിന് 16 പൈസകൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ച 11 പൈസയുടെ വര്‍ധനവാണ് വരുത്തിയത്.

ഇതോടെ ഡീസല്‍ വില ലിറ്ററിന് ഡല്‍ഹിയില്‍ 81.05 രൂപയായി. പെട്രോളിനാകട്ടെ 80.43 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 80.89 രൂപയും ഡീസലിന് 76.97 രൂപയുമാണ്.

മുംബൈ: പെട്രോള്‍-87.19, ഡീസല്‍-79.27
ചെന്നൈ: പെട്രോള്‍-83.63, ഡീസല്‍-78.11
ബെംഗളുരു: പെട്രോള്‍-83.04, ഡീസല്‍-77.02

ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ജൂണ്‍ ഒമ്പതിനാണ് ദിനംപ്രതിയുള്ള വിലവര്‍ധന വീണ്ടും നടപ്പാക്കാന്‍തുടങ്ങിയത്. അന്നുമുതല്‍ ഇതുവരെ പെട്രോളിന് 9.17 രൂപയും ഡീസലിന് 11.55 രൂപയുമാണ് വര്‍ധിപ്പിച്ചത്.

ജൂണ്‍ 29നുശേഷം പെട്രോള്‍ വിലയില്‍ വര്‍ധനയുണ്ടായിട്ടില്ല. അതിനുമുമ്പ് 21 ദിവസം പെട്രോളിന് വിലകൂട്ടിയപ്പോള്‍ ഡീസലിന് 24 ദിവസമാണ് വര്‍ധന നടപ്പാക്കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented