സ്വാഭാവിക റബറിന്റെ ഡിമാന്റ് കുറഞ്ഞേക്കും


ഇന്ത്യന്‍ വിപണിയില്‍ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും ഉയരത്തിലായിരുന്നു പോയവാരം. കോട്ടയം മാര്‍ക്കറ്റില്‍ ആര്‍എസ്എസ് 4 റബറിന് കിലോയ്ക്ക് 171 രൂപ വരെ എത്തി.

Representative Image | Photo: PTI

കൊച്ചി: കോവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന്റെ കാര്യത്തില്‍ ആശങ്കയുണര്‍ത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സ്വാഭാവിക റബറിന്റെ ഡിമാന്റ് കുറയാനിടയുണ്ടെന്ന ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി റിസര്‍ച്ച് അനലിസ്റ്റ് അനു വി പൈ പറഞ്ഞു.

ക്രൂഡോയില്‍ വിലയിലുണ്ടായ വ്യതിയാനവും വിപണിയെ ബാധിച്ചു. റബര്‍ വിലയിലെ ഇപ്പോഴത്തെ ഇടിവ് നീണ്ടു പോകാനാണിട. വിതരണത്തിലുണ്ടാകാവുന്ന കുറവ് വരും ദിനങ്ങളില്‍ വിലയെ താങ്ങുകയും നഷ്ടം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്‌തേക്കാം.

ഇന്ത്യന്‍ വിപണിയില്‍ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും ഉയരത്തിലായിരുന്നു പോയവാരം. കോട്ടയം മാര്‍ക്കറ്റില്‍ ആര്‍എസ്എസ് 4 റബറിന് കിലോയ്ക്ക് 171 രൂപ വരെ എത്തി.

ഉല്‍പാദനം കുറഞ്ഞ ഈ ഘട്ടത്തില്‍ ഡിമാന്റിലുണ്ടായ വര്‍ധനയും അതിനനുസരിച്ച് വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യവുമാണ് സ്വാഭാവിക റബറിന്റെ വിലയെ താങ്ങി നിര്‍ത്തിയത്. എന്നാല്‍ വിദേശ വിപണികളില്‍ സ്വാഭാവിക റബറിനുണ്ടായ വിലക്കുറവ് നമ്മുടെ വിപണിയെ ബാധിച്ചിട്ടുണ്ട്.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented