Photo: Gettyimages
മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില 2008ന് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലെത്തി. ബ്രന്റ് ക്രൂഡ് വില 11.67 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 130 ഡോളറായി. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 10.83 ഡോളര്‍ കുതിച്ച് 126.51 ലുമെത്തി.
റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി അമേരിക്കയും യൂറോപ്യന്‍ യൂണിയനും നിരോധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വില കുത്തനെ ഉയരാന്‍ കാരണം. ഇറാനില്‍നിന്നുള്ള എണ്ണ വിപണിയിലെത്താന്‍ കാലതാമസമെടുക്കുമെന്നതും വിലകുതിക്കാന്‍ കാരണമായി.
യുഎസും യൂറോപ്യന്‍ സഖ്യകക്ഷികളും റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിക്കുന്നതു സംബന്ധിച്ച് കൂടിയാലോചന തുടരുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്ട്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ക്രൂഡ് വിലയില്‍ കുതിപ്പുണ്ടായത്.
അസംസ്‌കൃത എണ്ണവില കുതിച്ചോടെ ഓഹരി വിപണി തകര്‍ച്ചനേരിട്ടു. ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്. 1000ലേറെ പോയന്റ് നഷ്ടത്തിലാണ് സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്.
Content Highlights: Crude oil price surges to highest since 2008
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..