പ്രകൃതി വാതക വില കുതിക്കുന്നു; പതിറ്റാണ്ടിലെ ഏറ്റവും ഉയരത്തിലേക്ക്


ഹരീഷ് വി.

കോവിഡനന്തരം ചൈനയിൽനിന്നുള്ള ഡിമാന്റും കുത്തനെ വർധിക്കുകയുണ്ടായി. വ്യവസായ, ഗാർഹിക ഉപഭോക്താക്കളിൽനിന്നുള്ള വർധിച്ച ആവശ്യവും ചൈനയിൽ പ്രകൃതി വാതകത്തിന്റെ ഇറക്കുമതി വർധിക്കാനിടയാക്കി. ദീർഘകാല അടിസ്ഥാനത്തിലുള്ള പാരിസ്ഥിതിക പരിഗണനകളും ചൈനയിലെ പ്രകൃതിവാതക ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്. കൂടിയവില നിലനിൽക്കുന്നതുകാരണം ഖനനവും ഉൽപാദനവും വർധിക്കാനിടയാക്കുമെന്നതിനാൽ അടുത്ത വർഷത്തോടെ വിപണിയിൽ സന്തുലനം കൈവരുമന്നാണു കരുതുന്നത്.

Photo: Gettyimages

ന്യൂയോർക്ക് ഉൽപന്ന എക്സ്ചേഞ്ചായ നൈമെക്സിൽ പ്രകൃതി വാതകവില ഏഴുവർഷത്തെ ഉയരത്തിലെത്തി. യുഎസിലെ തീവ്രകാലാവസ്ഥയും ഹൈഡ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ വിതരണതടസങ്ങളുമാണ് വിലയിലെ കുതിപ്പിനുതുടക്കമിട്ടത്. ഈ ശിശിരകാലത്ത് വാതകത്തിന് ദൗർലഭ്യം നേരിടുമെന്നതോന്നലും കഴിഞ്ഞ വർഷം മഹാമാരിയെത്തുടർന്നുണ്ടായ മാന്ദ്യത്തിൽനിന്നുള്ള ഉയിർപ്പ് ഉപഭോഗത്തിൽ സൃഷ്ടിച്ചവർധനയും വിലഇനിയും വർധിക്കാനിടയാക്കുമെന്ന് വ്യാപാരികൾ കണക്കുകൂട്ടുന്നു.

വർഷാരംഭത്തിലെ വിലയേക്കാൾ ഇരട്ടിയാണ് നൈമെക്സ് സൂചികയിൽ പ്രകൃതി വാതകത്തിന്റെ വില. ആദ്യപാദത്തിൽ സ്ഥിരമായിനിന്ന വില ക്രമേണ വിതരണതടസങ്ങളും ഉപഭോഗ വർധനയും ചേർന്നപ്പോൾ കൂടാനിടയാക്കി. മുംബൈ വിവിധോൽപന്ന എക്സ്ചേഞ്ചായ എംസിഎക്സിലും 2008 ഓഗസ്റ്റിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയായ 414.80 ലേക്കാണുയർന്നത്.

കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തെതുടർന്ന് ആഗോള തലത്തിൽ പ്രകൃതി വാതകവില ഒരുമില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 1.59 ഡോളറായി ഇടിഞ്ഞിരുന്നു.1995 നു ശേഷമുണ്ടായ ഏറ്റവുംകുറഞ്ഞ വിലയായിരുന്നു ഇത്. ഖനനത്തിൽ വന്നകുറവും വ്യവസായരംഗത്ത് ഉടനീളമുണ്ടായ പരമാവധി നിക്ഷേപവും ആഗോള ഉൽപാദനം കുറച്ചു. ഉൽപാദനവർധനയ്ക്കു മുമ്പുതന്നെ ഉപഭോഗം വർധിച്ചതാണ് വിലയിൽ ഇപ്പോൾ കാണുന്ന കുതിപ്പു സൃഷ്ടിച്ചത്.

യുഎസാണ് പ്രകൃതി വാതകത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകർ. മഹാമാരിയെത്തുടർന്നുണ്ടായ അടച്ചിടലും കുറഞ്ഞവിലയും അവിടെ ഉൽപാദനം കുറയാനിടയാക്കി. 2020 ജൂണിൽ യുഎസിലെ പ്രകൃതിവാതക ഉൽപാദനം 2019 ഡിസമ്പറിലെ 85 ബില്യൺ ക്യുബിക്ക് മീറ്ററിൽനിന്ന് ഒറ്റയടിക്ക് 75 മില്യൺ ക്യുബിക് മീറ്റായി കുറഞ്ഞു. ഇക്കാലത്ത് റിഗ്ഗുകളുടെ എണ്ണത്തിലും കുറവുവന്നു.

ഉൽപാദനത്തിലെകുറവ് യുഎസിലെ കയറ്റുമതിയിലും കുറവു വരുത്തി. ഉൽപാദനത്തിന്റെ 10 ശതമാനം അവർ കയറ്റുമതി ചെയ്യാറുണ്ട്. ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് യുഎസിൽനിന്ന് ഏറ്റവും കൂടുതൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നത്. ആഗോള തലത്തിൽ ഉൽപാദനം കുറഞ്ഞതുകാരണം പ്രധാന ഉപഭോക്താക്കളായ യുഎസിലും യൂറോപ്പിലും പ്രകൃതി വാതകത്തിന്റെ സംഭരണത്തിലും കുറവുണ്ടായി. അഞ്ചുവർഷത്തെ ശരാശരിയേക്കാൾ 7.6 ശതമാനംകുറവാണ് യുഎസിലെ സംഭരണം. ഉൽപാദനതടസ്സവും കഴിഞ്ഞ ശിശിരകാലത്തെ അസാധാരണമായ തണുപ്പും ബാക്കിയുണ്ടായിരുന്നവ മിക്കവാറും ഉപയോഗിച്ചു തീരനിടയാക്കുകയും ചെയ്തു.

യുഎസിന്റെ പലഭാഗങ്ങളിലും സാധാരണയിൽ കവിഞ്ഞ ചൂടനുഭവപ്പെട്ടതുകാരണം വൈദ്യുതി ഉൽപാദനത്തിന്റെ ആവശ്യം വർധിപ്പിച്ചതും ഡിമാന്റു വർധിക്കാനിടയാക്കിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ പെസഫിക്കിൽ രൂപംകൊണ്ട ഉഷ്ണ വാതവും ബ്രസീലിലുണ്ടായ വരൾച്ചയും ജലവൈദ്യുത അണക്കെട്ടുകളിൽനിന്നുള്ള ഉൽപാദനം കുറയാനിടയാക്കിയതും ഡിമാന്റുവർധിക്കാൻ കാരണമായി. കഴിഞ്ഞ കുറേമാസങ്ങളായി വൈദ്യുതിമേഖലയ്ക്കു വെളിയിൽ നിന്നുള്ള ഡിമാൻും കൂടുതലായിരുന്നു.

കോവിഡനന്തരം ചൈനയിൽനിന്നുള്ള ഡിമാന്റും കുത്തനെ വർധിക്കുകയുണ്ടായി. വ്യവസായ, ഗാർഹിക ഉപഭോക്താക്കളിൽനിന്നുള്ള വർധിച്ച ആവശ്യവും ചൈനയിൽ പ്രകൃതി വാതകത്തിന്റെ ഇറക്കുമതി വർധിക്കാനിടയാക്കി. ദീർഘകാല അടിസ്ഥാനത്തിലുള്ള പാരിസ്ഥിതിക പരിഗണനകളും ചൈനയിലെ പ്രകൃതിവാതക ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്. കൂടിയവില നിലനിൽക്കുന്നതുകാരണം ഖനനവും ഉൽപാദനവും വർധിക്കാനിടയാക്കുമെന്നതിനാൽ അടുത്ത വർഷത്തോടെ വിപണിയിൽ സന്തുലനം കൈവരുമന്നാണു കരുതുന്നത്. റിപ്പോർട്ടുകൾപ്രകാരം വൈദ്യുതി ഉൽപാദനത്തിന് വിലകൂടിയ പ്രകൃതിവാതകത്തിനുപകരം വിലകുറഞ്ഞ കൽക്കരി ഉപയോഗിക്കാൻ തുടങ്ങുകയാണ്. പ്രകൃതി വാതകത്തിന്റെ ഡിമാന്റുകുറയാൻ ഈനീക്കം ഇടയാക്കുമെന്നും കരുതപ്പെടുന്നു. യുഎസിൽ ഊർജ്ജ ഉപഭോഗകണക്കുകളനുസരിച്ച് അവരുടെ ഉപഭോഗത്തിന്റെ 38 ശതമാനവും ഉപയോഗിക്കപ്പെടുന്നത് വൈദ്യുതി ഉൽപാദനത്തിനാണ്.

വിലയുടെ കാര്യത്തിൽ 4.20 ഡോളറിന്റെ താങ്ങു നിലനിൽക്കുകയാണെങ്കിൽ നൈമെക്സ് സൂചികയിൽ കുതിപ്പു തുടരാനിടയുണ്ടെന്നാണു കണക്കാക്കുന്നത്. എന്നാൽ താങ്ങ് 3.84 ഡോളറിൽ താഴെയായാൽ വിലകുറയാനിടയാക്കും. എംസിഎക്സിൽ 428 രൂപ, 452 രൂപ എന്നീ ക്രമത്തിലാണ് പ്രധാന പ്രതിരോധം. കുറഞ്ഞ പിൻമാറ്റ നിരക്ക് 320 രൂപയാണ്.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022

Most Commented