ഇന്ധന കയറ്റുമതി: ലാഭത്തില്‍ ഏര്‍പ്പെടുത്തിയ അധിക നികുതി കൂട്ടി


ആഗോള വിപണിയില്‍ വിലകൂടുമ്പോള്‍ രാജ്യത്തെ കമ്പനികള്‍ക്ക് ലഭിക്കുന്ന അധികനേട്ടത്തിന്മേലാണ് പ്രത്യേക തീരുവ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

ക്രൂഡ് ഓയിൽ കാരിയർ

ഗോള വിപണിയിലെ അസംസ്‌കൃത എണ്ണവില വര്‍ധന കണക്കിലെടുത്ത് രാജ്യത്തെ എണ്ണ ഉത്പാദകരുടെ ലാഭത്തില്‍ ഏര്‍പ്പെടുത്തിയ അധിക കയറ്റുമതി തീരുവ കൂട്ടി. ഒഎന്‍ജിസി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 9,500 രൂപയില്‍നിന്ന് 10,200 രൂപയായാണ് ഉയര്‍ത്തിയത്. നവംബര്‍ 17 മുതലാണ് പ്രാബല്യം.

ഡീസല്‍ കയറ്റുമതി നിരക്ക് ലിറ്ററിന് 13 രൂപയില്‍നിന്ന് 10.5ശതമാനമായി കുറയ്ക്കുകയുംചെയ്തു. ഡീസല്‍ നിരക്കില്‍ ഒരു ലിറ്ററിന് 1.50 രൂപ റോഡ് ഇന്‍ഫ്രസ്‌ട്രെക്ചര്‍ സെസും ഉള്‍പ്പെടുന്നുണ്ട്.ആഗോള വിപണിയില്‍ വിലകൂടുമ്പോള്‍ രാജ്യത്തെ കമ്പനികള്‍ക്ക് ലഭിക്കുന്ന അധികനേട്ടത്തിന്മേലാണ് പ്രത്യേക തീരുവ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. വില കുറയുന്നതിനനുസരിച്ച് നികുതി കുറയ്ക്കുകയുംചെയ്യുന്നുണ്ട്.

വ്യോമായന ഇന്ധന കയുറ്റുമതി നികുതി ലിറ്ററിന് അഞ്ചു രൂപതന്നെയായി തുടരും. രാജ്യത്തെ എണ്ണ ഉത്പാദകര്‍ കയറ്റുമതിയിലൂടെ നേടുന്ന അധിക ലാഭം കണക്കിലെടുത്താണ് വിവിധ കാലയളവുകളില്‍ നികുതി നിരക്കില്‍ വ്യത്യാസം വരുത്തുന്നത്.

കഴിഞ്ഞ ജൂലായ് ഒന്നു മുതലാണ് കയറ്റുമതിക്ക് പ്രത്യേക നികുതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ പെട്രോള്‍ ലിറ്ററിന് ആറു രൂപയും വ്യോമയാന ഇന്ധനത്തിന് 13 രൂപയുമാണ് അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നത്.

Content Highlights: Centre hikes windfall profit tax on crude oil; cut rate on export of diesel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented