ന്യൂഡല്‍ഹി: യുഎസ് ക്രൂഡ് വിലയിടിവിന് പിന്നാലെ ബ്രന്റ് ക്രൂഡ് വിലയും കുത്തനെ ഇടിഞ്ഞ് 2001ലെ നിലവാരത്തിന് താഴെയെത്തി. 

ബാരലിന് 16.84 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമുണ്ടായപ്പോഴാണ് ബ്രന്റ് ക്രൂഡ് വില ഇത്രയും താഴ്ന്നത്. 

മൈനസ് നിലവാരത്തിലെത്തിയ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില ബാരലിന് 11.24 നിലവാരത്തിലേയ്ക്ക് തിരിച്ചുകയറി. 

ബ്രന്റ് ക്രൂഡ് പ്രധാനമായും ഉത്പാദിപ്പിക്കുന്ന പശ്ചിമേഷ്യയും റഷ്യയും വിലയിലെ തകര്‍ച്ചയില്‍ ആശങ്കപ്രകടിപ്പിച്ചു. പ്രധാനമായും എണ്ണയുത്പാദനത്തെ ആശ്രയിച്ചുകഴിയുന്നവയാണ് ഈ രാജ്യങ്ങള്‍. 

2008 ജൂലായില്‍ എണ്ണവില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 147 ഡോളറിലെത്തിയിരുന്നു. അവിടെനിന്നാണ് 16 ഡോളറിലേയ്ക്കുള്ള വീഴ്ച.