അസംസ്‌കൃത എണ്ണവില താഴേയ്ക്ക്: പെട്രോളിനും ഡീസലിനും വിലകുറച്ചേക്കും


Money Desk

1 min read
Read later
Print
Share

ഒക്ടോബര്‍ 10നുമുമ്പുള്ള നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില. ആഗോള വിപണിയില്‍ ഡിമാന്‍ഡ് കുറയുമോയെന്ന ആശങ്കയാണ് വിലതകര്‍ച്ചക്കുപിന്നില്‍.

പ്രതീകാത്മക ചിത്രം | Photo: PTI

യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയര്‍ന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നു. ബാരലിന് 6.95ശതമാനം താഴ്ന്ന് 78.89 ഡോളര്‍ നിലവാരത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.

ഒക്ടോബര്‍ 10നുമുമ്പുള്ള നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില. ആഗോള വിപണിയില്‍ ഡിമാന്‍ഡ് കുറയുമോയെന്ന ആശങ്കയാണ് വിലതകര്‍ച്ചക്കുപിന്നില്‍.

വിലയില്‍ തിരുത്തലുണ്ടായതോടെ രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും വിലകുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് ഒരു രൂപയുടെയെങ്കിലും കുറവ് ഉടനെയുണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

നവംബര്‍ നാലിന് എക്‌സൈസ് തീരുവയില്‍ സര്‍ക്കാര്‍ കുറവുവരുത്തിയതിനുശേഷം വിലയില്‍ വര്‍ധനവുണ്ടായിട്ടില്ല. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്.

ആദ്യകോവിഡ് വ്യാപനത്തെതുടര്‍ന്ന് ലോകമാകെ അടച്ചിട്ടപ്പോള്‍ അസംസ്‌കൃത എണ്ണവില ബാരലിന് 20 ഡോളറിന് താഴെയെത്തിയിരുന്നു. വീണ്ടും കോവിഡ് ഭീതി ഉയര്‍ന്നതോടെ വിതരണം കുറച്ച് വില പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉത്പാദക രാജ്യങ്ങള്‍ ശ്രമം നടത്തിവരികായാണ്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gold price reaches Rs 38,600 per sovereign; hits new high in international market

2 min

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്: കാരണങ്ങള്‍ അറിയാം, ഇനിയും കുറയുമോ? 

Sep 30, 2023


gold bars
Premium

2 min

സ്വര്‍ണം ഇനിയും കുതിക്കുമോ: വില വര്‍ധനവിന്റെ കാരണങ്ങള്‍ അറിയാം

May 16, 2023


petrol

1 min

വിപണി വിലയ്ക്ക് പെട്രോള്‍ വില്‍ക്കാന്‍ സ്വകാര്യ കമ്പനികള്‍: ഒരു രൂപ കുറഞ്ഞേക്കും

May 1, 2023

Most Commented