പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി
സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവിലയില്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തി. പവന്റെ വില 1,200 രൂപയാണ് കൂടിയത്. 43,040 രൂപയായിരുന്ന പവന്റെ വില ഇതോടെ 44,240 രൂപയായി.ഗ്രാമിനാകട്ടെ 150 രൂപ കൂടി 5530 രൂപയുമായി. ഒരാഴ്ചക്കിടെ 3,520 രൂപയുടെ വര്‍ധന.
യുഎസിലും യൂറോപ്പിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ബാങ്കുകള്‍ തകര്‍ച്ച നേരിട്ടതുമാണ് സ്വര്‍ണം നേട്ടമാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,988 ഡോളറിലാണ് വ്യാപാരം നടന്നത്.
വില 44,000 കടന്നതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 48,000 രൂപയോളം മുടക്കേണ്ട സ്ഥിതിയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാന പ്രകാരമാണ് ഇത്രയൂം വില നല്‍കേണ്ടിവരിക.
2008-ലും സാമ്പത്തിക മാന്ദ്യം സ്വർണ വിലയിൽ വൻ കുതിപ്പുണ്ടാക്കിയിരുന്നു. ഒരു ട്രോയ് ഔൺസിന് 700 ഡോളർ ഉണ്ടായിരുന്ന സ്വർണ വില 2011-ൽ 1,900 ഡോളറിലേക്ക് എത്തിയിരുന്നു. അന്ന് ഒരവസരത്തിൽ പവൻ വില 24,240 രൂപയിലെത്തി. 9,200 രൂപയിൽ നിന്നായിരുന്നു ആ മുന്നേറ്റം.
Content Highlights: Big jump in gold prices: Pavan at Rs 44,240
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..