ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വർഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായി ഒറ്റദിവസം കൊണ്ട് 75000 കിലോ ഏലക്ക ലേലംചെയ്യുന്നു. ഇരുപത്തിയാറാം തീയതിയാണ് സ്പൈസസ് ബോർഡ് ഇ-ഓക്ഷൻ സംഘടിപ്പിക്കുന്നത്. 

ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമിൽ ഒന്നിച്ചുകൊണ്ടുവരികയും അവർക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

'നിലവിലുള്ള ഇ-ലേലങ്ങൾക്കു പുറമെയാണ് എഴുപത്തയ്യായിരം കിലോ ഏലക്കയുടെ വ്യാപാരമെന്ന് സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ പറഞ്ഞു. ഏല കർഷകർക്ക് ഇതുവഴി മെച്ചപ്പെട്ട വില നേടാൻ ലേലം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള  ഓക്ഷൻ സെൻററിലാണ് ഇ-ലേലം നടക്കുക.