• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • News
  • Economy
  • Stock Market
  • Mutual Fund
  • Personal Finance
  • Corporates
  • E-Commerce
  • SlideShow
  • InvestmentLessons
  • Money Plus
  • Loans
  • Savings Centre
  • Income Tax
  • Easy Life
  • Banking
  • Commodities

സ്ത്രീപുരുഷസമത്വവും സാമ്പത്തികരംഗവും

Kochurani
Mar 3, 2020, 10:02 AM IST
A A A

പുരുഷനായിരിക്കുന്നതും സ്ത്രീയായിരിക്കുന്നതും നല്ലതും എടുത്തുമാറ്റാനാവാത്തതുമായ മാഹാത്മ്യത്തിന്റെ അവസ്ഥകളാണ്. കേവലം ലൈഗികവ്യത്യാസത്തിനുമപ്പുറം സാമൂഹ്യപരമായ പ്രത്യേകതകളുംകൂടി കണക്കിലെടുത്ത് 'ജെൻഡർ' എന്ന പദമാണ് ഇന്ന് ലിംഗപദവി തിരിച്ചറിയാൻ പ്രയോഗത്തിൽ ഉപയോഗിക്കപ്പെടുന്നത്.

# ഡോ.കൊച്ചുറാണി ജോസഫ്‌
WORKING WOMAN
X

റേഡിയോ ആക്ടിവിറ്റി രംഗത്ത് രണ്ടുപ്രാവശ്യം നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞ മേരി ക്യൂറി, നൂറ്റാണ്ടിന്റെ വനിത എന്ന് ബി.ബി.സി. വിശേഷിപ്പിച്ച നമ്മുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, 34-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ ഫിൻലൻഡിന്റെ സന്നാ മിറെല്ലാ മറീൻ, ബാഡ്മിന്റനിൽ ലോകതാരമായി ഉയർന്ന പി.വി. സിന്ധു ഇവരെല്ലാം വ്യത്യസ്ത മേഖലകളിൽ വിജയം സ്വന്തമാക്കിയ സ്ത്രീകളാണ്. സ്വജീവിതത്തോട് പടവെട്ടിത്തന്നെ മുന്നേറിയ പ്രശസ്തരല്ലാത്ത അനേകം സ്ത്രീപ്രതിഭകളും നമുക്കുണ്ട്.

മാർച്ച് എട്ട്. വീണ്ടും ഒരു അന്താരാഷ്ട്ര വനിതാദിനാചരണംകൂടി കടന്നുവരുന്നു. ‘ഞാൻ സ്ത്രീകളുടെ അവകാശത്തെ യാഥാർത്ഥ്യമാക്കുന്ന ഒരു സമത്വതലമുറയാണ്’എന്ന് ഓരോരുത്തർക്കും പറയാനാവുക എന്നതാണ് 2020-ലെ വനിതാ ദിനാചരണത്തിന്റെ ആപ്തവാക്യമായി ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്.

  • അന്തസ്സിന്റെ സമത്വം

സ്ത്രീയും പുരുഷനും ശാരീരിക വ്യത്യസ്തതയുള്ളവരാണ്. ബൗദ്ധിക ഇടപെടലുകളിലും വൈകാരിക സമീപനങ്ങളിലും ഏറെ വ്യത്യസ്തത പുലർത്തുന്നവരാണ്. പിന്നെ, എന്താണ് സ്ത്രീപുരുഷസമത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? അത് പ്രഥമമായും അന്തസ്സിന്റെ സമത്വമാണ്. രണ്ടാംതരമെന്നോ, കുറഞ്ഞതെന്നോ ബലഹീനമെന്നോ കരുതി മാറ്റിവെക്കാതെ രണ്ടുകൂട്ടരേയും തുല്യമായി കണ്ട് സമീപിക്കണം എന്നതിലേക്കാണ് ഈ സമത്വചിന്ത എത്തിനിൽക്കുന്നത്.

തുല്യതയെക്കുറിച്ച്‌ പറയുമ്പോഴും രണ്ടുകൂട്ടരുടേയും അനന്യവും വ്യതിരക്തവുമായ പ്രത്യേകതകളും മനസ്സിലാക്കിയിരിക്കണം. സ്ത്രീ, പുരുഷന്റെ വേഷംധരിച്ചതുകൊണ്ടോ പുരുഷൻ ചെയ്യുന്ന എല്ലാ തൊഴിലും തങ്ങൾക്കും ചെയ്യാനാവുന്നതാണെന്ന് സ്ഥാപിക്കുന്നതോ അല്ല സ്ത്രീപുരുഷസമത്വം. ഒരുഭാഗത്ത് മനുഷ്യവ്യക്തികൾ എന്ന നിലയ്ക്ക് അവർ രണ്ടുപേരും പൂർണ സമത്വം ഉള്ളവരാകുന്നു. മറുഭാഗത്ത് അവരുടെ പ്രത്യേക ഉണ്മകളിൽ അവർ പുരുഷനും സ്ത്രീയുമാകുന്നു. പുരുഷനായിരിക്കുന്നതും സ്ത്രീയായിരിക്കുന്നതും നല്ലതും എടുത്തുമാറ്റാനാവാത്തതുമായ മാഹാത്മ്യത്തിന്റെ അവസ്ഥകളാണ്. കേവലം ലൈഗികവ്യത്യാസത്തിനുമപ്പുറം സാമൂഹ്യപരമായ പ്രത്യേകതകളുംകൂടി കണക്കിലെടുത്ത് 'ജെൻഡർ' എന്ന പദമാണ് ഇന്ന് ലിംഗപദവി തിരിച്ചറിയാൻ പ്രയോഗത്തിൽ ഉപയോഗിക്കപ്പെടുന്നത്.

  • ജെൻഡർ ഇക്കണോമിക്സ്

സാമ്പത്തികശാസ്ത്രത്തിലെ പ്രാധാന്യമേറിവരുന്ന ഒരു പഠനശാഖയാണ് ജെൻഡർ ഇക്കണോമിക്സ്. നെൽസൻ ഫെർബറിന്റെ അഭിപ്രായത്തിൽ ഈ ശാസ്ത്രശാഖ ഉത്‌പാദനം, വിതരണം തുടങ്ങിയ സാമ്പത്തികശാസ്ത്ര വിഷയങ്ങളുടെ ലിംഗപദവിപരമായ വിശകലനമാണ്. ജെൻഡർ ഇക്വിറ്റി, ജെൻഡർ ഓഡിറ്റിങ്, ജെൻഡർ സെൻസിറ്റീവ് ബജറ്റ്, ജെൻഡർ ഗ്യാപ് ഇൻ‍ഡക്സ് എന്നിവ ഇതുമായി ബന്ധപ്പെട്ട പഠനമേഖലകളാണ്.

  • സമത്വം കുടുംബത്തിൽനിന്ന് ആരംഭിക്കണം

ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരേ അന്തസ്സിൽ വളർത്തിക്കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കൾതന്നെയാണ്. ഓരോ സ്ത്രീക്കും സ്വയം തന്റെ അനന്യമായ ‘ഫെമിനിൻ ജീനിയസ്’ കണ്ടെത്താൻ സാധിക്കണം. അതിന് അവളെ സഹായിക്കുന്നവിധത്തിൽ സമൂഹം അനുയാത്രചെയ്യുന്നവരുമാകണം. സമത്വമുള്ള സമൂഹത്തിൽ സംവരണത്തിന്റെ ആവശ്യമില്ല. സമത്വമുണ്ടായാൽ സംവരണാനുകൂല്യങ്ങൾ പിൻവലിക്കുകയും വേണം.

ഏതൊരു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ട് എന്ന ശാസ്ത്രസത്യം ഈ മേഖലയിൽ ശക്തവുമാണ്. നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന ചൂഷണവും അടിമത്തവും അല്പം സ്വാതന്ത്ര്യം കിട്ടിയപ്പോൾ ചിലരിലെങ്കിലും അഹങ്കാരമായും പ്രതികാരമായും സടകുടഞ്ഞെഴുന്നേൽക്കുകയാണ്. ലോകചരിത്രത്തിലൊരിടത്തും അടിമ ഉടമയെ സ്നേഹിച്ചിട്ടില്ല.

സ്ത്രീകളുടെ ഉന്നമനത്തിനായി വാദിക്കുന്നവരെ ഫെമിനിസ്റ്റായിക്കണ്ട് പരിഹസിക്കാതെ, ഹ്യൂമനിസ്റ്റ് എന്ന്‌ പറയുന്നതാവും ശരി. സ്വന്തം വ്യക്തിജീവിതത്തിൽ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നവരാണ് മറ്റുള്ളവരും ഈ അനുഭവത്തിലേക്ക് കടന്നുവരണം എന്നാഗ്രഹിക്കുന്ന മനുഷ്യവാദികളാവുന്നത്. ഓർക്കുക... ഒരു സമൂഹത്തിന്റെ അന്തസ്സ് അവിടത്തെ സ്ത്രീകളുടെ സുഃസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

PRINT
EMAIL
COMMENT
Next Story

കിഫ്ബി കേരളത്തെ കടക്കെണിയിലാക്കുമോ?

വലിയ അക്ഷരത്തിൽത്തന്നെ പറയാം, ഇല്ലേയില്ല. കടക്കെണിയെക്കുറിച്ചുയരുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്, .. 

Read More
 

Related Articles

കൊറോണക്കാലത്തെ ആരോഗ്യപരിപാലനവും സാമ്പത്തിക ആരോഗ്യവും
Money |
Money |
യുവജനതയുടെ സാമ്പത്തിക ലക്ഷ്യങ്ങളിലും മനോഭാവത്തിലും വന്ന മാറ്റങ്ങള്‍ എന്തൊക്കെ?
Money |
സമ്പത്ത് നേടാന്‍ പിന്നോട്ടുനോക്കി മുന്നോട്ടുപോകാനാവണം
Money |
സാമ്പത്തികമായി വിജയിക്കണമെങ്കില്‍ ബാധ്യത കുറയ്ക്കണം; ആസ്തികൂട്ടണം
 
  • Tags :
    • Dr.Kochurani Joseph
More from this section
Dr.Thomas Issac
കിഫ്ബി കേരളത്തെ കടക്കെണിയിലാക്കുമോ?
investment
കോവിഡാനന്തര കേരളത്തില്‍ സ്വീകരിക്കേണ്ട വികസനമാര്‍ഗങ്ങള്‍
Nirmala sitharaman
ജിഎസ്ടി നഷ്ടപരിഹാരം: ഒരു വിട്ടുവീഴ്ചയുമില്ല
gold
മഞ്ഞലോഹത്തിൽ വെളുക്കുന്ന കറുത്തപണം
job fair
കോവിഡ് കാലത്ത് ഒരു തൊഴിൽസംവാദം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.