കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലും ഓഫിസുകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 'ബി മോര്‍' എന്ന പ്രമേയവുമായാണ് 1250ല്‍പരം ശാഖകളില്‍ വനിതാദിന പരിപാടികള്‍ സംഘടിപ്പിച്ചത്. 

വനിതാ ജീവനക്കാരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനായി വിവിധ സാമൂഹ്യ മാധ്യമ കാമ്പയിനുകളും തയ്യാറാക്കിയിരുന്നു. വനിതാ ജീവനക്കാര്‍ക്കായി ഓണ്‍ ലൈന്‍ ക്വിസ്, വിവിധ കേന്ദ്രങ്ങളില്‍ വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രത്യേക ശില്‍പ്പശാലകള്‍ എന്നിവയും സംഘടിപ്പിച്ചു. 

വനിതാ ദിന സന്ദേശവുമായി കൊച്ചിയില്‍ വനിതാ ജീവനക്കാരുടെ കാര്‍ റാലിയും നടത്തി. ആലുവയിലെ കോര്‍പറേറ്റ് ഓഫിസില്‍ നടത്തിയ യോഗത്തോടെയാണ് ദിനാചരണ പരിപാടികള്‍ സമാപിച്ചത്. ന്യൂവാല്‍സ് വൈസ് ചാന്‍സിലര്‍ ഡോ. റോസ് വര്‍ഗ്ഗീസ് മുഖ്യാതിഥിയായിരുന്നു. 

ഫെഡറല്‍ ബാങ്ക് ജീവനക്കാരിയായ ഹേമ ശിവദാസന്റെ പുതി കൂടിയായ ഫെമിന മിസ് കേരള 2018 വിജയി മേഘന ഷാജനെ ചടങ്ങില്‍ വെച്ച് ആദരിച്ചു. വനിതാ ഉപഭോക്താക്കളേയും ജീവനക്കാരേയും ബാങ്ക് ആദരിക്കുകയുണ്ടായി.